Friday, March 23, 2012

ഇരുപത്തി അഞ്ചാം രാവ്..

കഥയും,കഥനവും,നാട്യവും,
നടനവും,നാടകവും സമന്വയിച്ച
കൈരളിയുടെ കഥകളി പദങ്ങള്‍........


കഥകളി പദങ്ങളോ
കഥയോ അറിയാത്ത
പാവമൊരു രാപെണ്ണ്.


മഴ നനഞ്ഞ നീല നിലാച്ചേല
തോരാന്‍ വിരിച്ചിട്ടത്
മാമല മേടുകള്‍ക്കപ്പുറം.

നിശിത ബോധോദയം
പകലോന്റെ തേരില്‍..
കാല്‍പനിക ബിംബം.

ജീവിത പാഴ്മരം
ഒരങ്കത്തിന്‍ ബാല്യം
തിങ്കളിന്‍ വേദാന്തം.

ഭീതി നീരാളികള്‍ക്ക്
വാക്കിന്നടിതട്ടില്‍
വീര ചരമം.

1 comment:

  1. മഴ നനഞ്ഞ നീല നിലാച്ചേല
    തോരാന്‍ വിരിച്ചിട്ടത്
    മാമല മേടുകള്‍ക്കപ്പുറം. (കവിഭാവന ചിറക് വിരിയുന്നല്ലോ )

    ReplyDelete