Friday, March 16, 2012

ഇരുപതാം രാവ്..


കോരിച്ചൊരിയുന്ന മഴ പ്രണയത്തിനു  പ്രിയം.
ചറ പറ പൊഴിയുന്ന ആ കര്‍ക്കിടക കൊയ്ത്തില്‍  
അടര്‍ന്നുവീഴുന്ന കണ്ണീര്‍കണങ്ങളെ ആരും കാണില്ലല്ലോ...?

കര കവിഞ്ഞൊഴുകുന്നഏകാന്തതയുടെ മഹാതീരം-പുഴ.
മഴയും തണുപ്പും  വകവെക്കാതെ ഒരു പാതിരാ കൊക്ക്,
ആ പര്‍  കുടീരത്തില്‍  വന്നു നിശബ്ദം കാത്തു നില്‍ക്കാറുണ്ട്.

ശ്വാസം പോലും അടക്കി പിടിച്ച് പ്രണയ മഴ മുഴുവന്‍ നനഞ്ഞു
അവള്‍ തിരിഞ്ഞു നടക്കുമ്പോള്‍ ഒരു നിഴല്‍ പോലെ അവനും 
അനുഗമിക്കുമെന്ന വിശ്വാസം...!വിശ്വാസം അതല്ലേ എല്ലാം?!

2 comments:

  1. kollaam ketto.
    shyaamamegham enna peru enthoru bhnagiyanu!!!!!

    ReplyDelete
  2. വിശ്വാസം, അതല്ലേ എല്ലാം.....

    ReplyDelete