Monday, March 19, 2012

ഇരുപത്തിരണ്ടാം രാവ്

ഈ ചാന്ദിനീ രാവില്‍ പുഞ്ചിരി തൂകിയുള്ള നിന്‍റെ  ഈ  മുഖം കാണുമ്പോള്‍ "ബദറുല്‍ മുനീറ കൊതിക്കുന്ന ഹുസ്നുല്‍ ജമാലിനെ പോലെ " പോലെ നീ സുന്ദരനായി കാണപെടുന്നു.
പ്രണയത്തില്‍ പല പരീക്ഷണങ്ങളും നാം അഭിമുഖീകരിക്കേണ്ടി വന്നേക്കാം... "ബദറുല്‍   മുനീര്‍ ഹുസ്നുല്‍ ജമാല്‍" ''  എന്ന വിഖ്യാതമായ കഥാപാത്രങ്ങളെ പോലെ...പല തെറ്റിദ്ധാരണകളും പരസ്പരം ഉടലെടുത്തേക്കാം.


ശത്രുക്കള്‍ പിശാചായും,യക്ഷിയായും പ്രാപിക്കാന്‍ ശ്രെമിച്ചെക്കാം അതില്‍ ഒരു നിമിഷം പകച്ചു പോയാലും...സ്നേഹം കപടതയില്ലാത്ത ,അക്ഷര തെറ്റില്ലാത്ത ഹൃദയത്തില്‍ നിന്നാണ് വരുന്നതെങ്കില്‍ ഒരിക്കലും ആരാലും അവിശ്വസിക്കപെടാതെ  അത്തരം പ്രലോഭനങ്ങളില്‍ നാം പതറാതെ...ശക്തമായി വീണ്ടും മുന്നോട്ടു തന്നെ പോകണം.


വരികള്‍ക്കിടയിലൂടെ ,അക്ഷര തെറ്റുകള്‍ തിരിച്ചറിഞ്ഞ് ,ഒരു മുന്നൊരുക്കം.ഇനിയും പരീക്ഷിക്ക പെടാതെ ,തെറ്റ് ഒന്ന് പോലും വരുത്താതെ ജീവിത പുസ്തകം വായിച്ചു തീര്‍ക്കണം.
മോയിന്‍ കുട്ടി വൈദ്യര്‍ രചിച്ച (ഖാജാ മോയ്നുദ്ദീന്‍ രചിച്ച പേര്‍ഷ്യന്‍ നോവലിനെ ആസ്പദമാക്കി രചിച്ച )ബദറുല്‍   മുനീര്‍ ഹുസ്നുല്‍ ജമാല്‍  നീ ഓര്‍മിക്കുന്നില്ലേ... ? (മലയാള പദങ്ങള്‍ എഴുതാന്‍ കഴിയുന്ന വിധത്തില്‍ അറബി ലിപിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയ  അറബി മലയാള ലിപിയിലാണ്‌ പണ്ട് കാലത്ത് ആ വരികള്‍ രചിക്കപെട്ടതെന്നു വായിച്ചതോര്‍മിക്കുന്നു.)


കാര്മേഘകൂട്ടുകള്‍ക്കിടയില്‍ നിന്ന്  പൂര്‍ണ ചന്ദ്രന്‍ പുറത്ത് വരുന്നത് പോലെ....നീ യെന്‍ മുന്നില്‍ ഒരു തിങ്കള്‍ കലയായി ഉദിച്ചു നില്‍ക്കുമ്പോള്‍...,ആ തേജോജ്വല മുഖം കാണേ കാണേ ,ആ നിലാവ് തോല്‍ക്കും പുഞ്ചിരി കാണ്‍കെ ഈ രാവില്‍ ,പ്രണയത്തിന്‍റെ തീവ്രതയില്‍  പ്രണയമല്ലാതെ മറ്റൊന്നും  പറയാന്‍ എനിക്ക് കഴിയുന്നില്ല...
ആ മുഖം നോക്കി ഇരിക്കെ അറിയാതെ ഞാന്‍ ആ  ഗാനം മൂളി പോകുന്നു...എന്നോ എവിടെയോ കേട്ട് മറന്ന വരികളെങ്കിലും അന്വര്‍ഥമായ വരികള്‍..." ""......
''ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ എനിക്ക് നീ തുണയാകണം.''
ചില  മാപ്പിള പാട്ടുകളുടെ  മാസ്മരികത വാക്കുകളില്‍ ഒതുക്കാന്‍  പ്രയാസമാണ്.സംഗീത മാധുരിയില്‍ അവ ആധുനിക മലയാളത്തിന്‍റെ ദ്രാവിഡ വൃത്ത നിബദ്ധമായ ഗാനങ്ങളോടൊപ്പവും,എന്നാല്‍ നവീന "തട്ടി കൂട്ടല്‍" "''ഗാനങ്ങളെക്കാള്‍ എത്രയോ മികച്ചും നില്‍ക്കുന്നു.
സാഹിത്യവും,സംഗീതവും  സമ്മേളിക്കുന്ന ആ വരികള്‍ ഒരു മാലയില്‍ കോര്‍ത്ത മുത്ത്‌ മണികള്‍ പോലെ എന്നും തിളങ്ങുന്നു.
പ്രണയത്തിന്‍റെ ആ അനശ്വര ഗാനം ഈ രാവില്‍ മൂളികൊണ്ട് ഈ ഗസ്സല്‍ പൊഴിയുന്ന രജനീ വീഥിയില്‍ നിന്നോട് അല്‍വിദ പറയട്ടെ...? 

1 comment:

  1. കഫി അല്‍വിദ നാ കഹനാ...

    ReplyDelete