Thursday, March 15, 2012

പത്തൊന്‍പതാം രാവ്..


പഴമയെ തേടുന്ന പഥികന്റെ പാദങ്ങള്‍                                                                               
പതിയുന്ന  നാളിനായ്‌ കാത്തിരിക്കുന്നു ഞാന്‍...                  
പ്രതീക്ഷതന്‍ പൊന്നൊളി കതിരുമായ് വന്നിടും
പകലവന്‍ തോല്‍ക്കുമാ ദീപപ്രഭ.


മിഴിയിലായിരം വര്‍ണരാജിയായ്
നീ തൊടുത്തതാം അസ്ത്രമാണെന്നിലെ
പ്രണയമായെന്നും പൂത്തു വിരിഞ്ഞതും

കനവു തോറും പ്രതീക്ഷ നിറച്ചതും.

 

ഏകാന്തവീഥിയില്‍ ഉരുകി അലയുമ്പോള്‍
പൊഴിയുന്ന ഇലകളില്‍,

മറയുന്ന പക്ഷിയില്‍,തിരയുന്നു നിന്നെ ഞാന്‍
വൃണിതമാം ഹൃദയത്താല്‍  ..

ചുറ്റും ചലിക്കുന്ന  രൂപങ്ങളില്‍ 
നോക്കി 

നിശ്ചലം നിര്‍മാമം നാളുകള്‍ നീക്കവേ...
നിത്യവിസ്മയവുമായ് നീ വരും നാളത് 
നിത്യവും  മോഹിച്ചു കാത്തിരിക്കുന്നു ഞാന്‍!!!.....1 ..



1 comment:

  1. വിസ്മയം സര്‍വേശ്വരാ നിന്നുടെ വ്യാപാരങ്ങള്‍
    ഭസ്മസാത്കരിപ്പൂ നീ ദുഃഖത്തെ പ്രേമാഗ്നിയാല്‍

    ReplyDelete