Friday, March 9, 2012

പതിനാലാം രാവ്...

പതിനാലാം രാവുദിച്ചത് മാനത്തോ...കല്ലായി കടവത്തോ.....?അതോ...
ദീപ്തമായ നിന്‍റെ മുഖത്തോ?

ഇന്നീ രാവില്‍ നിന്നെ ഒന്ന് നന്നായി കാണട്ടെ...ഒട്ടേറെ പറയട്ടെ...

ഒരു കുറിപ്പില്‍ നീ എനിക്കെഴുതി..
ബുദ്ധിമാനായ മനുഷ്യന് എപ്പോളും കരുതിയിരിക്കേണ്ട ചില കാര്യങ്ങളുണ്ട്
ആദ്യത്തേത് സമയത്തിന്റെ ആനുകൂല്യത്തെപ്പറ്റിയാണ്.
രണ്ടാമത്തേത് സുഹൃത്തുക്കളുടെ ആനുകൂല്യത്തെപ്പറ്റി.
മൂന്നാമത്തേത് വാസസ്ഥലത്തിന്റെ ആനുകൂല്യത്തേയുമാണ്.
നാലമത്തേത് വരുമാനം കോണ്ടുള്ള ആനുകൂലാഭാവമാണ്.
ഒടുക്കം തന്നെപ്പറ്റിയും തന്റെ കഴിവുകളെപ്പറ്റിയും ഇടക്കിടക്ക് എല്ലാവരും സ്വയം പരിശോധിക്കേണ്ടതാണ്എന്ന്.

അതെ എനിക്കും ഈ രാവില്‍ പറയാനുള്ളത് ഇത് മാത്രമേ ഉള്ളു...
ജീവിതം കുറച്ചേയുള്ളൂ. വിഷമിച്ചും ദുഖിച്ചും അതിനെ കൂടുതല്‍ കുറച്ചാക്കരുത്‌.....

മറ്റൊരിക്കല്‍ നീ സൂചിപ്പിച്ചു ഒരു താത്വികന്റെ എല്ല പരിവേഷവും എടുത്തു അണിഞ്ഞു കൊണ്ട്

സ്ത്രീ സഹജമായ ചപലതയെ കണക്കിന് കളിയാക്കി കൊണ്ട് നീ മൊഴിഞ്ഞു..

മോശമായ നാവ്‌, അതിന്റെ ഇരയെക്കാള്‍ ഉടമസ്ഥനാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക.

സൌന്ദര്യത്തില്‍ അല്ല കാര്യമെന്നോതി നീ അന്നെഴുതി സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍, സദ്‌വൃത്തയായ സ്‌ത്രീ നിധിയാണ്‌. എന്ന്.

കലുഷിതമായ മനസോടെ ഞാന്‍ നിന്നെ കാണുന്നുവെന്ന മനോചിന്തയില്‍ നിന്നുരുത്തിരിഞ്ഞ വേപഥ്‌വില്‍ അന്ന് നീ കുറിച്ചിട്ടു " മനസ്സ്‌ സുന്ദരമായാല്‍, കാണുന്നതെല്ലാം സുന്ദരമാകും".എന്ന്.

ഇന്ന് ഈ രാവില്‍ ഇങ്ങനെ നിന്റെ മിഴിയിലേക്ക് കണ്ണും നട്ടിരിന്നു പുലരും വരെ കഥ പറയണം എന്നുണ്ട്..എങ്കിലും ....

സമയത്തിന്റെ അപര്യാപതത മൂലം ഒരു ചെറു കഥ പറയട്ടെ...

അങ്ങ് ഗ്രീസില്‍ യവന രാജകുമാരിയുടെ മട്ടുപാവിനു താഴെ ഉദ്യാനത്തില്‍ എന്നും തണുത്ത വെളുപ്പാന്‍ കാലത്ത് ഒരു സുന്ദരിയായ ഒരു വാനമ്പാടി പറന്നു വരിക പതിവാണ്..
രാത്രി ഏറെ വൈകിയും മട്ടുപാവിന്റെ ജനല്പാളികളില്‍ പിടിച്ചു നിന്ന് രാജകുമാരി ആ വാനമ്പാടിയുടെ തേനൂറും സ്വരം എന്നും കേള്‍ക്കുകയും പതിവ്.

ആ വാനമ്പാടിക്ക് ഒരിക്കല്‍ ആ ഉദ്യാനത്തില്‍ വിരിഞ്ഞു നിന്ന വെളുത്ത പനിനീര്‍ പൂവിനോട് വല്ലാത്ത പ്രണയം തോന്നി.ഒരു തണുത്ത പ്രഭാതത്തില്‍ ആ വാനമ്പാടി തന്റെ പ്രണയം പൂവിനെ അറിയിച്ചു...അപ്പോള്‍ ആ പൂവ് പറഞ്ഞു എന്റെ നിറം എന്ന് ചുകപ്പാകുന്നുവോ അന്ന് നിന്നെ ഞാന്‍ പ്രണയിക്കാം.അത് കേട്ട് ആ വാനമ്പാടി തന്റെ ശരീരം പനിനീര്ചെടിയുടെ മുള്ളില്‍ കീറി രക്തം പൂവിന്മേല്‍ ഒഴിച്ചുകൊണ്ടിരുന്നു ... പൂവിന്റെ നിറം ചുകപ്പാകും വരെ അത് തുടര്‍ന്നു.അങ്ങിനെ പനിനീര്‍ പൂവിന്റെ നിറം ചുകപ്പായപ്പോഴേക്കും പൂവിനു വാനമ്പാടിയോട് പ്രണയം തോന്നി...പൂവ് തന്‍റെ ഇഷ്ടം വാനമ്പാടിയോട് പറയുമ്പോഴേക്കും
വാനമ്പാടി തന്‍റെ ജീവന്‍ വെടിഞ്ഞിരുന്നു...

നിറഞ്ഞ കണ്ണുകളോടെ നിന്നോട് വിട പറയുന്നു..ഈ രാവില്‍......

അടുത്ത രാവില്‍ വീണ്ടും കാണാം എന്ന പ്രതീക്ഷ മാത്രം ബാക്കിവെച്ചു കൊണ്ട്...

2 comments:

 1. സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍, സദ്‌വൃത്തയായ സ്‌ത്രീ നിധിയാണ്‌. ...കൊള്ളാമല്ലോ നിരീക്ഷണം

  ReplyDelete
 2. വിടപറയുമ്പോള്‍ കണ്ണുകള്‍ നിറയ്ക്കരുത്,
  നിറഞ്ഞാലും മറ്റാരും കാണരുത്,
  കണ്ടാലും മറ്റാരും അറിയത്,
  അറിഞ്ഞാലും മറ്റാരും ഏല്‍ക്കരുത്,
  ഏറ്റെടുത്താലും മറ്റാരും വിഷമിക്കരുത്,
  വിഷമിച്ചാലും മറ്റാരുമാവാതിരിക്കട്ടെ..
  അത് ഞാന്‍ മാത്രമായിരിക്കട്ടെ..  ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്, എന്റൊരു പ്രാന്തേയ്..!!
  അപ്പോ, പറഞ്ഞപോലെ, ഞാനീ ടെംപ്ലേറ്റ് മോട്ടിച്ചിട്ടുണ്ട്!!

  ReplyDelete