Wednesday, March 21, 2012

ഇരുപത്തി നാലാം രാവ്...


"ഒരിക്കല്‍ വരാതിരിക്കുകയില്ല..
ഞാനും നിങ്ങളുമെല്ലാം യുഗങ്ങളായി കാത്തിരിക്കുകയായിരുന്നു.
കാലത്തിന്‍റെ പാറക്കെട്ടില്‍ മഞ്ഞു വീഴുന്നു...ഉരുകുന്നു...
വീണ്ടും മഞ്ഞിന്‍ പടലങ്ങള്‍ തണുത്തുറഞ്ഞു കട്ട പിടിക്കുന്നു.
നാം എല്ലാം കാത്തിരിക്കുന്നു.."
{മഞ്ഞ്..എം.ടി.വാസുദേവന്‍‌ നായര്‍.)0}


എന്നിലെ അടക്കി പിടിച്ച മര്‍മ്മരത്തില്‍ ചേക്കേറാന്‍
"ഒരു സ്വപ്നത്തിന്‍റെ ചിറകിലേറി" നീ ഇന്നലെ വന്നതെന്തിനായിരുന്നു...???

അക്ഷരങ്ങള്‍ കൊണ്ട്കുളിര് കോരുന്ന പ്രണയ മഴയില്‍
നീ എന്നെ ആ പാദചൂഡം നനയിച്ചതെന്തിന് ?

ഒടുവില്‍ കെട്ടഴിഞ്ഞു പായുന്ന
ആ പ്രണയ കൊടുങ്കാറ്റിന്റെ കൈകളില്‍ മുത്തമിട്ട്‌
നീ ആദ്യം ചന്നം പിന്നം ചാറി..പിന്നെ ...പിന്നെ
പെരുമഴയായി എന്‍റെ ഇട നെഞ്ചില്‍ തന്നെ നീ പെയ്തിറങ്ങിയതെന്തിന് ?

ഒരു മറ കുടയുടെ മറവില്‍ നീ നിന്നെ തന്നെ മറച്ചു പിടിച്ചിട്ടും
ഒരു നിഴലായി ഞാന്‍ നിന്നെ അറിഞ്ഞിരുന്നു.പലപ്പോഴും ....

എന്റെ ഹൃദയ ധ്രുവീകരണ ക്ഷമതയെ പരീക്ഷിച്ചു കൊണ്ട്

പ്രണയത്തിന്‍റെ അനശ്വര മുദ്ര പതിപ്പിച്ച മൊഴിയുമായി നീ പറഞ്ഞു

"ഞാന്‍ കാത്തിരിക്കുന്നു നിനക്കായി "എന്ന്....

ഒരു സംഗീതം പോലെ ...ഒരു സ്വപ്നം പോലെ
അതെന്നില്‍ ഇപ്പോഴും അലയടിക്കുന്നു....

"മിഴികളില്‍ നിറ കതിരായി....ആ സ്നേഹം മൊഴികളില്‍ സംഗീതമായി...."

"ഇനിയും ചേക്കേറാത്ത ചിന്ത തന്‍ താഴ്‌വരയില്‍
മൌന വാത്മീകത്തിന്‍ മണ്ണടരുകള്‍ ഭേദിച്ച് ...അങ്ങനെ
ഒരു കനിവിന്‍ മണ്‍ ചിരാതില്‍ വീണു പൊലിയട്ടെ
നമ്മള്‍ തന്‍ വിരഹത്തിന്‍ ഈയാംപാറ്റ ചിറകുകള്‍......,...."

1 comment:

  1. വരും വരാതിരിക്കുമോ പ്രതീക്ഷമാത്രമാശ്രയം

    ReplyDelete