Wednesday, July 27, 2011

എട്ടാം രാവ്...

കാത്തിരുന്ന കണ്ണുകളില്‍ ഗസല്‍പൂക്കള്‍ വിരിയിച്ചു കൊണ്ട് 
ചാന്ദിനീ രാവ്അതാ മാടി വിളിക്കുന്നു.

ഈ രാവില്‍ നിന്‍റെ ചാരത്തിരുന്നു...അത്തറിന്റെ മണമുള്ള  അറേബ്യന്‍ നഗരങ്ങളെ കുറിച്ച് വാചാലമാകുമ്പോള്‍...കാരക്കയുടെ നാട്ടിലെ പ്രൌഡ സുന്ദരമായ പഴയ കാല ചരിത്രങ്ങള്‍ മണല്‍ കാറ്റിനെ ഉമ്മ വെച്ച് ...മോസപോട്ടാമിയന്‍ സംസ്കാരത്തിനെ മാടി വിളിക്കുന്നു.


ഒട്ടകത്തിന്റെ പുറത്തേറി അതാ രാജകിങ്കരന്മ്മാര്‍ കാരാവാന്‍ യാത്രയിലാണ്.അറേബ്യന്‍ സംസ്കാരത്തിലെ മിത്തുകളും സത്യങ്ങളും ഇഴ പിരിച്ചു പറയുന്നതിന്  എന്‍റെ മുത്തിന്റെ ഹൃത്തടം തന്നെ എനിക്കു തല ചായ്ക്കാന്‍ കിട്ടുന്ന ഈ രാവ്...പുലരാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു പോകുകയാണ്.


രാത്രി ഏറെ വൈകി .കഥകളിലേക്ക് പോകും മുന്‍പ് നിന്‍റെ കാതുകളില്‍ ഒരു രഹസ്യം പറയട്ടെ? വേണ്ട...അത് പിന്നീടാകാം...ഇന്ന് നീ യുദ്ധഭൂമിലെ തിളയ്ക്കുന്ന സൂര്യനെപോലെ സുന്ദരനായിരിക്കുന്നു എന്ന് മാത്രം മൊഴിഞ്ഞു കഥന പ്രിക്രിയയിലെക്ക് കടക്കട്ടെ?


ഷാരിയറുടെ രാജമഞ്ചത്തിലിരുന്ന് ഷേരാസാദ് നടത്തിയ 
കഥാകഥനമെന്ന അഖണ്ഡയജ്ഞത്തില്‍ പറഞ്ഞുകൂട്ടിയ
 കഥകളില്‍ ലോകപ്രസിദ്ധങ്ങളായ 
പല മറുനാടന്‍ കഥകളും ഉള്‍പ്പെട്ടിരുന്നു-
ഇന്ത്യന്‍, ചൈനീസ്, ഹീബ്രു, സിറിയന്‍, 
ഗ്രീക്, ഈജിപ്ഷ്യന്‍ കഥകള്‍. ഈ കഥകള്‍
 പില്ക്കാലത്ത് അറബിഭാഷയിലേക്കു 
വിവര്‍ത്തനം ചെയ്യപ്പെട്ടു. 


ക്രമേണ അറേബ്യന്‍ ജീവിതഗന്ധികളായ 
പല പുതിയ കഥകളും ഇവയോടുകൂടിച്ചേര്‍ന്ന്
 ഇന്നറിയപ്പെടുന്നതരത്തിലുള്ള 
അറബിക്കഥാസമാഹാരമുണ്ടായി. 
കപ്പലോട്ടക്കാരനായ സിന്‍ബാദ്,
 കഴുതയും കാളയും കൃഷിക്കാരനും, 
മുക്കുവനും ഭൂതവും, എണ്ണക്കച്ചവടക്കാരന്‍, 
യഹൂദവൈദ്യന്‍, തയ്യല്‍ക്കാരന്‍, 
ബാഗ്ദാദിലെ ക്ഷുരകന്‍, 
ഒരു സുന്ദരിയും അഞ്ചു കാമുകരും,
 മൂന്നു ലന്തപ്പഴം, സമുദ്രപുത്രിയായ ഗയര്‍, 
അബു ഹസ്സന്‍, അലാവുദ്ദീനും അദ്ഭുതവിളക്കും, 
ഹാറൂണ്‍-അല്‍-റഷീദ്, ആലിബാബയും 
നാല്പതു കള്ളന്മാരും, മാന്ത്രികക്കുതിര,
അസൂയാലുക്കളായ സഹോദരിമാര്‍, 
ബുക്കിയാത്ത് എന്ന നപുംസകം, 
ആശാരിയും പക്ഷികളും മൃഗങ്ങളും,
 വിഡ്ഢിയായ സ്കൂള്‍ മാസ്റ്റര്‍, 
കെയ്റോയിലെ പൊലീസ് മേധാവി, 
മാരഫ് എന്ന ചെരുപ്പുകുത്തിയും ഭാര്യ ഫാത്തിമയും 
എന്നിങ്ങനെ പല പ്രസിദ്ധ കഥകളും ഇതില്‍പ്പെടുന്നു.


 കുസൃതിനിറഞ്ഞ വിപരീതാര്‍ഥദ്യോതകമായ 
നര്‍മഭാഷിതങ്ങലാല്‍ മുഖരിതവുമായ കഥാപ്രപാതം. 
ഈ കഥകളില്‍ അതിശയോക്തിയുടെ
 അതിപ്രസരമുണ്ടെന്നത് വാസ്തവമാണെങ്കിലും 
ഇവ എഴുതിയ ജനതയുടെ വൈകാരികജീവിതവുമായി
 ഈ കഥകള്‍ക്ക് അഭേദ്യമായ ബന്ധമുണ്ടെന്നതില്‍ സംശയമില്ല.
ആത്മാഭിമാനം, കുശാഗ്രബുദ്ധി, ഊര്‍ജസ്വലമായ നര്‍മബോധം,
 ഭാവാര്‍ദ്രത, നൈരാശ്യത്തെ ദൈവനിന്ദയിലെത്തിക്കാത്ത
 ആദര്‍ശാത്മകമായ ഈശ്വരഭക്തി, ലോകത്തിലെ 
നല്ല വസ്തുക്കളില്‍ നിര്‍ഹേതുകമായ പ്രേമം,
 മരണത്തെപ്പറ്റി കൂസലില്ലായ്മ, കീഴ്വഴക്കങ്ങളോടുള്ള കൂറ്, 
പുതുമയ്ക്കുള്ള കൊതി, അമ്പരിപ്പിക്കുന്ന അവസരവാദം,
 അമര്‍ഷം കൊള്ളിക്കുന്ന വിധിവിശ്വാസം-സര്‍വോപരി സമുദായത്തിന്റെ 
അടിമുതല്‍ മുടിവരെ പ്രസരിച്ചുകൊണ്ടിരിക്കുന്നതും 
കുബേരകുചേലാന്തരങ്ങളെ സഹ്യമാക്കിത്തീര്‍ക്കുന്നതും
 അപഗ്രഥനാതീതവുമായ മനുഷ്യസ്നേഹം-
ഇവയെല്ലാമാണ് ഈ കഥാസാഗരത്തിന്റെ 
മുകള്‍പ്പരപ്പിലേക്ക് അവിരാമമായി 
പൊന്തിവരുന്ന മാനസികഭാവങ്ങള്‍....
അവയെ കുറിച്ച് ആധികാരികമായി 
നമുക്ക് സംസാരിക്കാന്‍ ഇനിയും അവസരം ലഭിക്കും
 എന്നിരിക്കെ ഇന്നിവിടെ വിരമിക്കട്ടെ...

നിന്നോടുള്ള പ്രണയം മാത്രമാണ് 
ഈ കഥനത്തിന്റെ കാതല്‍ ആയ വശം 
എന്ന് നിന്നോട് വീണ്ടും ഓര്‍മ പെടുത്തിക്കൊണ്ട് 
ഇന്ന് വിട ചോദിക്കുന്നു...

വീണ്ടും സന്ധിക്കുന്നതുവരെ
 നിന്നോടുള്ള ആദരവ്  ഗസലുകളുടെ 
മധു ശാലയില്‍ ഒരു ശ്യാമ മേഘമായി
 പെയ്തൊഴിഞ്ഞു കൊണ്ട്...

ആ പാദാരവിന്ദങ്ങളില്‍ ..ആ സങ്കല്പതല്പത്തില്‍
 തലചായ്ച്ചു ഞാനിന്നു മയങ്ങട്ടെ......
ശുഭരാത്രി നേര്‍ന്നു കൊണ്ട് വിട ചൊല്ലുന്നു 
നിന്റെ മാത്രമായ ഞാന്‍............


3 comments:

 1. എട്ടാം രാവ് ആയപ്പോഴേയ്ക്കും ബോര്‍ ആയിത്തുടങ്ങിയോന്ന് ഒരു സംശയം

  ReplyDelete
 2. അനുസരണ തീരെ ഇല്ല അല്ലെ :) ഇനി ഒറ്റ അടി വച്ച് തരും ,,മൂന്നും കൂടി ഓടുന്ന കാണണോ ? ഇതെന്താ ബൈബിള്‍ പഴയ നിയമം ഇമ്പോസിഷന്‍ ആയി ബ്ലോഗില്‍ എഴുതാന്‍ ലീലാമ്മ സിസ്റ്റര്‍ കല്പിച്ചതാണോ ?മര്യാദക്ക് മെഗാ സീരിയല്‍ നിര്‍ത്തി കുഞ്ഞു കുഞ്ഞു വിശേഷങ്ങളും ,കഥകളും കുശുമ്പും .ആശുപത്രിയിലെ കാള രാത്രികളെ കുറിച്ചുള്ള അനുഭവങ്ങളും എഴുതൂ .
  ബ്ലോഗിന്റെ ബാക്ക് ഗ്രൌണ്ട് കറുപ്പ് മാറ്റാന്‍ പറഞ്ഞിട്ട് ?? ഇനി കിഴുക്കു കിട്ടിയാലേ അത് മാറ്റൂ എന്നുണ്ടോ ? ഏയ്‌ അജിത്തേട്ടാ ..ഇവര് വെളഞ്ഞ വിത്തുകളാണ് എന്ന് തോന്നുന്നു ...ഒന്ന് പറഞ്ഞു കൊടുക്കോ ...യ്...:)

  ReplyDelete
 3. ഇതെന്താണ്..? ഒമ്പതാം രാവും പത്താം രാവുമൊന്നും കടന്ന് പോയത് ഈ കുട്ടികള്‍ അറിഞ്ഞില്ലാന്നുണ്ടോ? ഇനിയും കഥകള്‍ പറയൂ, എന്നാലല്ലേ നന്നായാല്‍ നന്നായീന്നും ഇല്ലെങ്കില്‍ ഇല്ലാന്നും ഇഷ്ടായെങ്കില്‍ ഇഷ്ടായീന്നും ഇല്ലെങ്കില്‍ ഇല്ലാന്നുമൊക്കെ കമന്റിടാന്‍ കഴിയൂ..

  ReplyDelete