Monday, July 25, 2011

ഏഴാം രാവ്‌.....



ഇന്ന് ഈ രാവിനെ വരവേല്‍ക്കാം നമുക്കൊരുമിച്ച്....
സാഗരങ്ങള്‍ക്ക് ചുടു ചുംബനം  നല്‍കി സന്ധ്യയുടെ
 തേരിലേറി  ചൈത്ര സൂര്യന്‍  അതാ പോയ്‌ മറഞ്ഞു.
നാളെ പുത്തന്‍ പ്രതീക്ഷയില്‍ നമ്മെ വരവേല്‍ക്കാനായി. 

കുളിരിന്റെ കരിമ്പടത്തില്‍ പുതച്ചു 
നിതംബം മറഞ്ഞു കിടക്കുന്ന 
ശ്യാമ മുകില്‍ പോലുള്ള 
വാര്‍മുടിക്കെട്ടഴിച്ചിട്ട് 
അലസയായി നിശീഥിനി 
അതാ കടന്നു വരുന്നു... 

സോമശേഖരന്റെ വെള്ളി പ്രഭയില്‍
 പ്രപഞ്ചം സായൂജ്യം അടയുന്നു..
ഈ രാവില്‍ നമുക്ക് ഒന്നിച്ചിരിക്കാന്‍
ഇതാ ഒരു ധന്യ മുഹൂര്‍ത്തം കൂടി 
സമാഗതമായിരിക്കുന്നു.വരൂ ...
നമുക്കീ  രാവിനെ ഒന്നിച്ചു ഇളവേള്‍ക്കാം....



ഓര്‍മയുടെ ഏടുകള്‍ നിവര്‍ത്തി
 നാം കഴിഞ്ഞ രാവില്‍ സായൂജ്യമടഞ്ഞു....
ഇന്നീ രാവില്‍ നമുക്ക് ആ താഴ്വാരത്തെക്ക് യാത്രയാകാം... 

അവിടെ ആ ഗ്രാമങ്ങളില്‍ ചെന്ന് നമുക്ക് രാപാര്‍ക്കാം 
അതി രാവിലെ എഴുന്നേറ്റു മുന്തിരി തോട്ടങ്ങളില്‍ പോയി 
മുന്തിരി വള്ളികള്‍ തളിര്‍ത്തോ എന്നും  മാതള നാരകം പൂത്തോ


 എന്നും നോക്കാം ..."അവിടെ വെച്ച് 
ഞാന്‍ നിനക്കെന്‍റെ പ്രേമം തരും.." 
എന്ന പ്രസിദ്ധമായ ബൈബിള്‍ കഥയിലെ 
വരികളിലൂടെ നമുക്കീ രാത്രിയെ വാരി പുണരാം..


പഴയ നിയമം പ്രതിപാദിക്കുന്നത് 
കടമകളും ഉത്തരവാദിത്വങ്ങളും 
എപ്രകാരം നിറവേറ്റ പെടാം 
എന്നതിനെ കുറിച്ചായിരുന്നു. 

പ്രണയത്തിലും...ജീവിതത്തിലും 
പലപ്പോഴും പലരും കടമകള്‍ 
നിറവേറ്റാന്‍ കഴിയാതെ 
പകച്ചു നില്‍ക്കാറുണ്ട്...
സ്നേഹബന്ധങ്ങള്‍ക്കിടയിലെ 
സമദൂര സിദ്ധാന്തങ്ങള്‍ 
പാലിക്കപെടുമ്പോഴും   
പലരും തന്‍റെ കര്‍ത്തവ്യങ്ങളില്‍ നിന്ന്
 വ്യെതിചലിക്കാറുണ്ട്  
അത് സ്വാഭാവികം മാത്രം.

ഇത് ഇന്നും ഇന്നലെയും
തുടങ്ങിയത് അല്ല.
കര്‍ത്തവ്യങ്ങള്‍ക്കും 
കര്‍മങ്ങള്‍ക്കും 
ഏറെ മൂല്യം നല്‍കിയാണ്‌ 
ബൈബിള്‍ കഥകള്‍ 
നമ്മോടു സംവദി ച്ചിരിക്കുന്നത്‌.
മനുഷ്യന്‍ എവിടെ വിതക്കണമെന്നും..
എന്ത് കൊയ്യണമെന്നും
 ബൈബിള്‍ നമ്മെ പഠിപ്പിച്ചു തരുന്നു ... 

ആകാശത്തിലെ പറവകള്‍ വിത്ക്കുന്നില്ല...
കൊയ്യുന്നില്ല എന്ന് പറയുമ്പോഴും...
ഓരോ ധാന്യത്തിലും അത് തിന്നാനുള്ള 
പറവയുടെ പേര് കൊത്തി 
ദൈവം പുറത്തു വിടുന്നു എന്ന് കൂട്ടിചേര്‍കുന്നു.


 പരസ്പര വിശ്വാസത്തെ കുറിച്ചും ബൈബിള്‍ പ്രതിപാദിക്കുന്നത് വളരെ പ്രാധാന്യത്തോടെയാണ്.അതുപോലെ തന്നെ പ്രണയിക്കുന്നവര്‍ക്കിടയിലും  വിശ്വാസത്തിന് വളരെയേറെ പ്രാധാന്യം ഉണ്ട്.സ്നേഹത്തിന്‍റെ അതിര്‍വരമ്പുകള്‍ ആകാശത്താണെങ്കില്‍ ഒരു വേള ആ അതിര്‍ത്തിയെ ഭേദിച്ച് കൊണ്ട് ചില സ്വപ്നങ്ങളും വ്യാകുലതകളും,അപ്രതീക്ഷിതമായി കടന്നു വന്ന് വിവേകത്തെയും വിചാരങ്ങളും കീഴ്മേല്‍ മറിക്കുംബോളും തകരാതെ പിടിച്ചു നിലക്കുന്നത് നീ ഒരിക്കല്‍ പറഞ്ഞ വാക്കിന്‍റെ വിരല്‍ത്തുമ്പില്‍ തൂങ്ങിയാണ്.അന്ന് നീ എഴുതിയത് ഇപ്പോഴും എന്‍റെ അന്തരാത്മാവില്‍ അലയടിക്കുന്നു..."അതെ വിശ്വാസം അതല്ലേ എല്ലാം"? നീ എന്നെ വിട്ട് മറ്റു തുരുത്തുകളിലേക്ക് ചെക്കേരില്ലെന്ന് എന്‍റെ മനം എന്നോട് ആവര്‍ത്തിച്ച് ഓര്മപെടുത്തുമ്പോള്‍ നിന്നിലെ  അനുപമമായ ദാര്‍ശനികത ഓര്‍മിക്കുമ്പോള്‍ ,എന്നിലെ സ്നേഹത്തിന്‍റെ കടലിരമ്പല്‍ വിശ്വാസത്തിന്‍ തീരങ്ങളില്‍ ചെന്ന് അലയടിക്കുന്നു. ..

അര്‍ഹതയുള്ളത് വൈകിയാണെങ്കിലും 
കൈവരിക്കും എന്നതിന്‍റെ 
ഉത്തമ ദ്രെഷ്ട്ടാന്തം നമുക്ക് ബോധ്യപെടുത്തി തരുന്നു.
സ്നേഹത്തിന്റെയും...
ത്യാഗത്തിന്റെയും...
വേദനയുടെയും...
കഥകള്‍ പറയുന്ന 
ബൈബിളിലെ ഒരു കഥ 
ആ കാലഘട്ടങ്ങളിലെ മനുഷ്യരുടെ 
ധാര്‍മികതയും നീതി ബോധവും 
എടുത്തു കാണിക്കുന്നു.

നിന്നോട് ചേര്‍ന്നിരുന്നു 
നീതി ബോധത്തെ കുറിച്ച് 
സംസാരികുമ്പോള്‍ 
ഒരു ന്യായാധിപന്റെ
 മുന്നിലെ പരിചാരികയെ പോലെ 
ഞാന്‍ സങ്കോചികുന്നു...

കാരണം എന്‍റെ അറിവിലെ നീ.. 
ഉത്തമനായ...ശ്രേഷ്ടന്‍ ആയ ഒരു നീതിമാന്‍ ആണ്.
കാരണം ജീവിതത്തിന്‍റെ പല ഘട്ടങ്ങളിലും
 നീ അസാമാന്യമായ ധര്‍മിഷ്ഠ കാത്തു സൂക്ഷിച്ചത് ഞാന്‍ മനസിലാക്കിയിട്ടുണ്ട്.


തന്മൂലംതന്നെ പലപ്പോഴും 
നിന്നോടുള്ള എന്‍റെ സ്നേഹം 
ആദരവായി വഴി മാറി പോകുന്നത്.


നീതി ബോധത്തിന്റെ
 വഴിമരങ്ങളില്‍ നിന്നെ
 പോലെ ഒറ്റ പെട്ടവര്‍ ഉണ്ട് 
എന്ന് ചരിത്രാതീത  കാലം 
നമ്മെ ബോധ്യപെടുത്തുന്നു...
പ്രസിദ്ധമായ ബൈബിള്‍ കഥയിലെ 
വരികളിലൂടെ നമുക്കീ രാത്രിയെ വാരി പുണരാം..   

   പേര്‍ഷ്യന്‍  ഭരണകാലത്ത് പ്രവാസം 
അവസാനിപ്പിച്ച് ജറുസലേമിൽ 
മടങ്ങിയെത്തിയ നവീകരണവാദികളായ 
ജനനേതാക്കൾ എസ്രായും നെഹാമിയയും , 
ഇസ്രായേൽക്കാർ മറ്റു ജാതികളിൽ നിന്ന്
 വിവാഹം കഴിക്കുന്നതിനെ എതിർക്കുകയും 
അങ്ങനെ വിവാഹം കഴിച്ച ഭാര്യമാരെ 
പരിത്യജിക്കാൻ ഭർത്താക്കന്മാരെ 
നിർബ്ബന്ധിക്കുകയും ചെയ്തു. 

ആധുനികകാലത്തെ 
മൗലികവാദികളുടേതിന് 
സമാനമായ 
ഒരു നവീകരണസംരംഭമായിരുന്നു
 അവരുടേത്. 
സങ്കുചിതമായ ഈ നിലപാടിനെ 
വിമർശിച്ച് എഴുതപ്പെട്ടതാണ് 
റൂത്തിന്റെ പുസ്തകം.

നാല് അദ്ധ്യായങ്ങൾ മാത്രമുള്ള 
റൂത്തിന്റെ പുസ്തകത്തിന് 
ആധുനിക കാലത്തെ
 ഒരു ചെറു കഥ യുടെ വലിപ്പമാണ്.
ആ കഥയുടെ സൗന്ദര്യം 
ഏറെ പുകഴ്ത്തപ്പെട്ടിട്ടുണ്ട്. 
അതിന്റെ ഏതാണട് മൂന്നിൽ ര
ണ്ടോളം ഭാഗം സംഭാഷണമാണ്. 
"ഹെബ്രായ ബൈബിളിലെ 
ഏറ്റവും സുന്ദരമായ ലഘുശില്പം"
 എന്നാണ് ജർമ്മൻ കവി ഗാഥെ  
അതിനെ വിശേഷിപ്പിച്ചത്.

ഒരു ദിവസം ശ്വശ്രുവായ നവോമി 
റൂത്തിനോടു പറഞ്ഞു: എന്റെ മകളേ, 
നിന്റെ നന്മക്കായി നിനക്കൊരു ഭവനം 
ഞാൻ അന്വേഷിക്കണ്ടതില്ലേ? നോക്കൂ, 
ഇന്നു രാത്രി ബോവസ് മെതിക്കളത്തിൽ 
യവത്തിന്റെ പതിരു പാറ്റുന്നുണ്ട്. 
നീ കുളിച്ചു സുഗന്ധം പൂശി 
നല്ല വസ്ത്രങ്ങൾ ധരിച്ച് 
മെതിക്കളത്തിലെക്കു ചെല്ലുക. 

നീ അവിടെ ഉണ്ടെന്ന് അയാൾ അറിയരുത്. 
അയാൾ കിടന്നു കഴിയുമ്പോൾ ചെന്ന് 
കാലിലെ പുതപ്പു പൊക്കി അവിടെ കിടക്കുക.
നീ എന്തു ചെയ്യണമെന്ന് അയാൾ പറഞ്ഞുതരും.

പാതിരാക്ക് ബോവസ് ഞെട്ടിത്തിരിഞ്ഞു ചോദിച്ചു:
 'നീ അരാണ്?' അവൾ മറുപടി പറഞ്ഞു: 
"അങ്ങയുടെ ദാസിയായ റൂത്ത് ആണു ഞാൻ. 
അങ്ങ് ഏറ്റവും അടുത്ത ചാർച്ചക്കാരനാണല്ലോ. 
അതുകൊണ്ട് അങ്ങയുടെ ഉടുമുണ്ട് 
ഈ ദാസിയുടെമേൽ വിരിക്കുക." 


ബോവസ് മറുപടി പറഞ്ഞു:
 "എന്നേക്കാൾ അടുപ്പമുള്ള 
മറ്റൊരു ചാർച്ചക്കാരനുണ്ട്. 
ഈ രാത്രി കഴിയട്ടെ. 
ഉറ്റ ചാർച്ചക്കാരനു നിന്നോടുള്ള 
കടമ നിറവേറ്റാൻ അയാൾ 
ഒരുക്കമല്ലെങ്കിൽ, നിന്നോടുള്ള 
കടമ ഞാൻ നിറവേറ്റും.


പിറ്റേന്ന് പ്രഭാതത്തിൽ 
നഗരകവാടത്തിൽ 
വിളിച്ചുകൂട്ടപ്പെട്ട 
അടുത്ത ചാർച്ചക്കാരന്റേയും
 സമൂഹനേതാക്കളുടേയും 
സമ്മതം വാങ്ങി ബോവസ് 
റുത്തിനെ ഭാര്യയായി 
സ്വീകരിച്ചു. 


അവരുടെ പുത്രൻ 
ഒബേദ് ഇസ്രായേലിന്റെ 
രാജാക്കാന്മാരിൽ ഏറ്റവും 
പ്രസിദ്ധനായ ദാവീദിന്റെ 
പിതാമഹനായിത്തീർ‍ന്നു. 
ദാവീദിന്റെ
 വംശാവലിയോടെയാണ് 
റുത്തിന്റെ പുസ്തകം സമാപിക്കുന്നത്.


ധര്‍മ അധര്‍മങ്ങളുടെ കഥ പറയുന്ന
 കഥകള്‍ ഭാസ കാളിദാസന്മാര്‍ രചിച്ചിട്ടുണ്ട്...
ആയിരത്തൊന്നു രാത്രിയിലെ ..
പ്രണയത്തിന്റെ ആ അലിഫ് ലൈലയിലെ 
കഥയുമായി നാളെ സായം സന്ധ്യയില്‍ 
ഇവിടെ നമുക്ക് സംഗമിക്കാം ...
നിന്‍റെ മാറില്‍ തല ചായിച്ചു
 ഉറങ്ങുന്ന ഒരു രാത്രിക്കായി 
ഞാന്‍ കാത്തിരിക്കാം ...
മറ്റൊരു പുതിയ ഒരു കഥയുമായി ...


വീണ്ടും കാണുന്നത് വരെ
ഓര്‍ത്തിരിക്കാന്‍ ഒത്തിരി 
മധുര സ്മരണകളുമായി ഇന്ന് വിട.


 നിന്റേത് മാത്രമായ ഞാന്‍...

6 comments:

 1. ചേച്ചിമാരെ....കഥ വായിക്കാന്‍ പറ്റണില്ല ,background colour മാറ്റു വെളുപ്പോ മറ്റ് നിറമോ ആക്ക് ദയവായി എന്റെ ഈ അഭിപ്രായം പരിഗണിക്കുക
  അപ്പൊ ഞാന്‍ പിന്നെ വരാം
  സ്നേഹത്തോടെ പ്രദീപ്‌

  ReplyDelete
 2. ബൂലോകത്തേക്ക് സ്വാഗതം ..ആദ്യം ബ്ലോഗ്‌ പശ്ചാത്തലം കറുപ്പില്‍ നിന്ന് വേറെ ഇളം നിറ ങ്ങ ളി ലേക്ക് മാറ്റാം ..പിന്നെ ജാലകം എന്ന അഗ്രിഗേറ്റര്‍ സ്ഥാപിക്കണം..മറ്റു ബ്ലോഗുകള്‍ വായിച്ചു സത്യ സന്ധമായ അഭിപ്രായങ്ങള്‍ എഴുതണം..ഇവിടെ ആളുകള്‍ വരാനുള്ള അറിയിപ്പുകള്‍ പോടിട്ടുണ്ട്..ഇത്രയും കാര്യങ്ങള്‍ ആദ്യം ചെയ്യുക.ഇപ്പോള്‍ ഇട്ട പോസ്റ്റ് പോലെ നേരം വെളുക്കുവോളം ഒറ്റയിരിപ്പിനു വായിക്കാന്‍ പറ്റും വിധം വാരി വലിച്ചു എഴുതേണ്ട ,,ആളുകളെ ബോറടിപ്പിച്ചു കൊല്ലാന്‍ ആണോ ഉദ്ദേശം ? എഡിറ്റ്‌ ചെയ്തു ചെറിയ കഷണങ്ങള്‍ ആയി ഇടൂ.. ചെറുതാണ് എപ്പോളും ഭംഗി :)
  അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ ..മ്മടെ ലീലാമ്മ സിസ്റ്ററെ ഉറക്കം എനീല്‍ക്കുംപോള്‍ ഞാന്‍ തിരക്കിയതായി പറയണേ :)

  ReplyDelete
 3. കുറച്ചൊക്കെ വായീച്ചു....

  നല്ല വരികൾ തന്നെ

  പക്ഷെ കവിതയുടെ നീളം കണ്ടു പേടിച്ചു സത്യത്തിൽ..

  ഇത്രയൊക്കെ എഴുതുന്നവരെ സമ്മതിക്കണം..........ഇതു വായിക്കുന്നവരെയും

  ReplyDelete
 4. സംഭവം കൊള്ളാം ട്ടോ.. ഈ കൊളാഷ്.. വിവിധ കഥകള്‍ കോര്‍ത്തിണക്കിയപ്പോള്‍ നീളം കൂടിപോയി.. എങ്കിലും സാരുല്ല്യ.. മുഴുവന്‍ വായിച്ചപ്പോള്‍ കുറച്ചു അറിവുകള്‍ കിട്ടി..
  സോളമന്റെ ഗീതത്തില്‍ എന്റെ പ്രിയ വാചകം - "കാറ്റിനോടും കടലിനോടും അവള്‍ ചോദിച്ചു.. ജറുസലേം കന്യകമാരെ കണ്ടവരുണ്ട് എന്റെ പ്രിയനേ എന്ന് തുടങ്ങുന്നത് "

  എന്തായാലും മറ്റു കവിതകള്‍ വിശദമായി വായിക്കാന്‍ പിന്നൊരു ദിവസം വരാം.. ഒന്നാം രാവില്‍ തുടങ്ങി 'ആയിരത്തൊന്നു രാവു'കളും കടക്കട്ടെ സ്നേഹത്തില്‍ പൊതിഞ്ഞ ഈ മേഘ സന്ദേശം എന്നാശംസിക്കുന്നു..

  (മെഗാ സന്ദേശം എന്ന് ബ്ലോഗിന് മറുപേര് ചേര്‍ക്കാം ട്ടോ.. മെഗാസീരിയല്‍ പോലെ നീളമുണ്ട് ഓരോ കവിതകള്‍ക്കും.. ചുമ്മാ.. :-) )

  ReplyDelete
 5. കൊള്ളാം നല്ല എഴുത്.
  വിവരണം കുറവില്ലാ, വിരസത ചിലയിടങ്ങളില്‍ ഉണ്ട്താനും
  ഇനിയും എഴുതുക

  ReplyDelete
 6. “വയലില്‍ രൂത്തിനു പെറുക്കാന്‍ കറ്റകള്‍ വലിച്ചിട്ടേക്കണം” എന്ന് ബോവസ്

  ReplyDelete