അഷ്ട ദിക്കും കാലചക്രം തിരിച്ച് മുന്നേറുന്നു ചൈത്ര രഥത്തിലെ സൂര്യ ഭഗവാന്‍!ആ വേളയില്‍ തന്‍റെ തേരിന്റെ ചക്രത്തിനിടയില്‍ പെട്ട് ഒരു ഞാഞ്ഞൂള്‍ രണ്ടായി മുറിയുന്നു.
മുറിവേറ്റ വേദന വക വെക്കാതെ ആ രഥത്തിന് പിന്നാലെ ചെന്ന് ഇരു തലയും തല്ലി ആര്‍ദ്രമായി ചോദിച്ചു
ഞാന്‍ ആയിരുന്ന എന്നെ രണ്ടാക്കി മുറിച്ചു അങ്ങ്.ഇന്ന് ഞാനുമല്ല..ഞങ്ങളുമല്ല..ആരുമല്ലാതായി...
അത് കേട്ട് അതിലെ വന്ന ബ്രാഹ്മണ ശ്രേഷ്ഠന്‍ ഉത്തരം നല്‍കി...കരയാതെ ഞാഞ്ഞൂലെ...
..ചൈത്ര പുരുഷനായ സൂര്യനാല്‍ മുറിവേറ്റ പെട്ട നിങ്ങളില്‍ ഒരാള്‍ക്ക് പുണ്യവും,സുഖപ്രദമായ തുടര്‍ ജീവിതത്തിനു മോക്ഷവും ഉണ്ട്.ഈ വാനവും ഭൂമിയും ഉപേക്ഷിച്ച് സ്വര്‍ഗ്ഗ തുല്യമായ ഒരു ജീവിതം.
മറ്റൊരാള്‍ക്ക് എല്ലാവരുടെയും ചവിട്ടും,ആക്ഷേപവും,വെറുപ്പും സമ്പാദിച്ച് മണ്ണിനടിയില്‍ ആരോരുമറിയാതെ ഒരു തുടര്‍ ജീവിതം.സൂര്യ സേവ ചെയ്തു,ആ പൊള്ളുന്ന സൂര്യ കാലടികളെ നോവിക്കുന്ന കൂര്‍ത്ത,കഠിനമായ,വരണ്ട മണ്ണിനെ ഈര്‍പ്പമാക്കി മാറ്റുന്ന ശ്രമകരമായ ദുരിത ജീവിതവും.
"നിങ്ങള്ക്ക് തന്നെ തിരഞ്ഞെടുക്കാം".ആര്‍ക്കാണ് ആ അനപത്യത വേണ്ടത് എന്ന്.
മറ്റൊന്നും ആലോചിക്കാതെ രണ്ടാമത്തെ സ്ഥാനം സ്വയം ഏറ്റെടുക്കുമ്പോള്‍...അത് വേട്ടക്കാരനെ പ്രണയിച്ച ഇരയെ പോലെ ചരിത്രത്തില്‍ ഇടം നേടുന്നു.
"ഞാൻ പലർക്കും മുൻപോ,കുറച്ചുപേർക്കു മാത്രം പിൻപോ,ഒരിടത്തും ഏറ്റവും മോശമല്ലാത്തവനും ആയിരുന്നിട്ടും, ഈ മൃത്യുവിന് എന്നെക്കൊണ്ട് എന്തെങ്കിലും സാധിക്കാനുണ്ടായിരിക്കാം"എന്ന നചികേതസ്സിന്റെ വാക്കുകള്‍ സ്മരിച്ച് -അങ്ങനെ ആ കര്‍ത്ത്യവ്യത്തിന് മനസാ ഒരുങ്ങുമ്പോള്‍...സ്വയം പറഞ്ഞു അങ്ങനെ ഞാഞ്ഞൂളിനും ശനിദശയുടെ ഒടുക്കം സിദ്ധിച്ചു ആ സാക്ഷാല്‍ രാജയോഗം..:)
ആനന്ദാശ്രുക്കളോടെ...... മേഘ.

അങ്ങിനെ തെരഞ്ഞെടുക്കുന്നവരും കാണുമോ? ശനിദശയുടെ അന്ത്യത്തില്‍ രാജയോഗം തേടി വരുമോ. എല്ലാം പറഞ്ഞിട്ട് ആനന്ദാശ്രുക്കളോടെ എന്ന് നിര്‍ത്തുമ്പോള്‍ ഒരു സംശയം: രാജയോഗം വല്ലതും ഒത്തുവോ മേഘമേ...?? (അനപത്യത=വന്ധ്യത, മക്കളില്ലായ്മ) ഈ വാക്ക് തന്നെയാണോ അവിടെ ഉദ്ദേശിച്ചത്?
ReplyDeleteകഥയിലേക്കോ ആർട്ടിക്കുകളായോ പോസ്റ്റുകളെ പരിവർത്തിപ്പിച്ചാൽ കൂടുതൽ നന്നാകും.
ReplyDelete:-)