യുദ്ധം ചെയ്യാതെയും
പ്രണയത്തില്‍
തോല്‍പിക്കപെടാം.
ആയുധമില്ലാതെയും
പരസ്പരം മുറിവേല്‍ക്കപെടാം.
മൌനത്തിന്‍ഭാഷയിലും
ചുണ്ടുകള്‍ വാചാലമാകാം.
സ്ഫുരിക്കുന്ന കണ്‍കോണിലും
ചാടി ആത്മഹത്യ ചെയ്യാം.
കാരണം അത്രക്കും ആഴത്തിലാണ്
നീ എന്നിലേക്ക് പ്രണയം പെയ്യുന്നത്.
എനിക്കറിയാം നീണ്ട നിന്‍ കൈവിരല്‍ തുമ്പിലും
എനിക്ക് തൂങ്ങി മരിക്കാമെന്നു...
കാരണം അത്രക്കും ശക്തമായാണല്ലോ
നീ എന്നെ ആ കൈകളില്‍* ബന്ധിച്ചിരിക്കുന്നത്...

(*സ്പന്ദിക്കുന്ന കാലമാപിനിയിലൂടെ
നിലച്ച ഹൃദയം പുനര്‍ജ്ജീവിപ്പിക്കാം)
ശ്യാമമേഘത്തിലെ ഒരേതൂവല്‍പക്ഷികളായ മൂന്നു പക്ഷികളും മഹാമടിച്ചികളായിരിക്കുന്നു. ഇനിയും 966 രാവുകള്‍ ബാക്കിഉണ്ട് കേട്ടോ. സ്പീഡ് അപ് കുട്ടികളേ....!!
ReplyDeleteഈ സ്നേഹത്തിനും,മുടങ്ങാതെ ഉള്ള വരവിനും
ReplyDeleteസ്നേഹം മാത്രേ ഉള്ളു പകരം തരാന്‍:)
ശരിയാ എല്ലാര്‍ക്കും മടിയാ.
ഇത്തിരി നേരം കിട്ട്യാ അവള്മാര്‍ക്ക്
മൂടി പുതച്ചു ഉറങ്ങാനാ ഇന്റെറെസ്റ്റ്.
ഞാനാണെങ്കില്‍ ഹിന്ദി സിനിമയുടെ പിന്നാലെ പോകും.
ഇപ്പൊ ഞാന്‍ തീര്‍ത്തും ഒറ്റക്കായി.
ഒരു കിളി ഇണക്കിളി വിളിച്ചപ്പോ ഒപ്പൊം പറന്നു പോയി.
(നാട്ടിലേക്ക് പോയി -അവര്‍ പ്രണയകൂട്ടിലാണ് )
മറ്റൊരു സഖി മുന്‍പേ പറന്ന പക്ഷിക്ക് പിന്‍പേ പറന്നു മടുത്തു.
(ആ പക്ഷി ഇപ്പോള്‍ ഇവിടെ മൌനകൂട്ടിലാണ് ).
ഞാന്‍ മാത്രമേ ഉള്ളു ഇപ്പോള്‍ ഈ സ്വപ്നകൂട്ടില്‍:)
ആതുരാലയത്തിലെ ആകുലതകള്‍ക്കിടക്ക്
സൂപ്പര്‍വയ്സര്‍ ലീലാമ്മ ചേടത്തീടെ കണ്ണ് വെട്ടിച്ച്
ഒത്തിരി റിസ്ക്കാ ഈ എഴുത്ത്.
എന്നാലും കഴിയുന്ന പോലെ വരാട്ടോ..)
സ്നേഹത്തോടെ മേഘ.
എനിക്കറിയാം നീണ്ട നിന്‍ കൈവിരല്‍ തുമ്പിലും
ReplyDeleteഎനിക്ക് തൂങ്ങി മരിക്കാമെന്നു...
- ഈ ആശയം ഒരുപാട് ഇഷ്ടായി