
ആര്യപുത്രന്‍ ഉപേക്ഷിച്ച വേദനയില്‍...
ദുഖത്തിന്റെ തീവ്രതയില്‍...
ഭൂമി രണ്ടായി പിളര്‍ന്നു
അമ്മയുടെ മടിത്തട്ടിലേക്ക്
എന്നേക്കുമായി താഴും മുന്‍പ്
ജനക പുത്രി അനിയന്‍ ലക്ഷ്മണനോട് പറഞ്ഞു-
"അടയാളപെടുത്തലുകളിലൂടെ നിന്‍റെ ജേഷ്ഠനെ (എന്‍റെ കാന്തന്റെ ഓര്‍മയെ)
തിരികെ വിളിക്കാന്‍ നീ ഈ മേഘസന്ദേശവുമായി ദൂതു പോകൂ...
"ഇരിപ്പലകയുടെ പിന്നില്‍ ഞാന്‍ പോലുമറിയാതെ വരച്ചിട്ടത്
മന്ധരചതിയുടെ കൈകേകി മുഖമെന്നു എല്ലാം അറിയുന്ന നീ സാക്ഷ്യം നല്‍കൂ!
മായാമോഹിതമായ പരീക്ഷണങ്ങളുടെ
മാരീച കാഴ്ചകളെ ഇന്ന് ഞാന്‍ ഏറെ
(ഭയക്കുന്നു) വെറുക്കുന്നുവെന്ന് നീ ഉണര്‍ത്തിക്കൂ....
അങ്ങനെ ആ "നഷ്ട സ്വപ്നങ്ങളെ" ഒരു മേഘ തുണ്ടില്‍ അടയാളപെടുത്തി
"അനിയനാകും അരയന്നതിന്‍ പ്രശോഭ " ചിറകില്‍
ചേര്‍ത്ത് വെച്ച് അയക്കാന്‍ വേണ്ടിയാണ്
ഒരു വേള ഈ ശ്യാമമേഘത്തിന്‍ താക്കോല്‍ തിരഞ്ഞത്...
അപ്പോഴേക്കും ആ ആര്യപുത്രന്റെ ഓര്‍മകളെ
ഒന്നാകെ തടവറയിലാക്കി....
വിരല്‍ പൊള്ളിച്ച്,
സ്വയം കയ്യാമം അണിഞ്ഞ്,
ഒരു പിന്‍വിളിയുടെ പ്രതീക്ഷക്കു കാത്തു നില്‍ക്കാതെ ....
ഒരു നിശ്വാസമായി പോലും പെയ്തൊഴിയാതെ ...
താഴിട്ടു പൂട്ടി- താക്കോല്‍ ദൂരേക്ക് വലിച്ചെറിഞ്ഞിരുന്നു....!!!
നഗര ചേരി വളര്‍ത്തിയ ആ ദുര്‍ഗന്ധം പേറും ചുവന്ന തെരുവിലെ
ഏപ്രില്‍ പൂക്കളുടെ ഏതോ അലസിപ്പിച്ച ഇരുളിമയിലേക്ക്!
താക്കോല്‍ എന്ന ആ ശ്രെമം ഉപേക്ഷിക്കാന്‍ തുനിഞ്ഞപ്പോള്‍
ഈ പൂവനത്തിന്റെ സൂക്ഷിപ്പുകാരി*1 ഒരു ചോദ്യം ചോദിച്ചു...
"ആരാണ് നിനക്ക് ഏറെ പ്രിയപെട്ടവന്‍*2?"
അന്നും ഇന്നും രണ്ടാമതൊന്നു*3 ചിന്തിക്കാന്‍
മറ്റാരും ഉണ്ടായിരുന്നില്ലല്ലോ ഈ ജനകപുത്രിക്ക്?

*1 ഗൂഗിള്‍
*2 ഹു ഈസ് യുവര്‍ ഫേവരിട്ട് പെര്‍സണ്‍?
*3 എന്‍ ആദ്യാനുരാഗവും,ആകെ ഉള്ള അനുരാഗവും.
ഹോ ഭയങ്കരം...ഞാന്‍ പിന്നെ വരാവേ...!!
ReplyDeleteനന്നായി...
ReplyDelete