Tuesday, May 8, 2012

ശ്യാമമേഘം...

ഇന്ന് ഞാന്‍ നിന്‍റെ ഓര്‍മ്മകളുടെ തടവിലാണ്!



നാളെ ഞാന്‍ നിന്നെ മറക്കും...:)

കിഴക്കുദിക്കാന്‍ സൂര്യന്‍ മറന്നാല്‍ ...!

സൌരഭ്യം പൊഴിക്കാന്‍ പൂക്കള്‍ മറന്നാല്‍...!

ഇല പൊഴിക്കാന്‍ മരങ്ങള്‍ മറന്നാല്‍ ...!

തിരി നാളത്തില്‍ വീണു മരിക്കാന്‍ നിശാശലഭങ്ങള്‍ മറന്നാല്‍ ...!

മഴ പൊഴിക്കാന്‍ ശ്യാമമേഘങ്ങള്‍ മറന്നാല്‍...!

അന്ന് ..അതെ ..അന്ന്...!

അന്ന് നിന്നെ ഞാന്‍ മറക്കാം...:)

അന്ന് വരെ എനിക്കു നിന്നെ വേണം...!!!

പ്രണയത്തിന്‍ അറ്റ വറുതിയുടെ തീച്ചൂളയില്‍

നിന്‍റെ മാറില്‍ ഒരു വേനലായി കത്തി പടരാന്‍..

പെയ്തു തോരാത്ത വിരഹത്തിന്‍ നോവില്‍

നിന്‍റെ കൈകളില്‍ വീണു ചിന്നിചിതറാനായി ....

ഈ ശ്യാമമേഘം വരും....

2 comments:

  1. ഈ ശ്യാമമേഘം വരും...


    അതുപോലെ തന്നെ മുങ്ങുകയും ചെയ്യും

    ReplyDelete
  2. ശ്യാമമേഘം വരട്ടെ. ഇതു ത്രീവുമെൺ ആർമിയാണോ ?

    വരികൾ നന്ന്. പ്രണയത്തിനപ്പുറമുള്ള ആശയങ്ങളും കൂടി വരട്ടെ. ഭാവുകങ്ങൾ

    ReplyDelete